തിരുവനന്തപുരം : കടച്ചികൊല്ലൻ സമുദായത്തെ ഒ.ബി.സി പട്ടികയിലുൾപ്പെടുത്തി സർക്കാർ ഉത്തരവായി. ഇവരെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ പരിശോധിച്ചു. തുടർന്ന് സംസ്ഥാന പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയിൽ ഇനം നമ്പർ 30 വിശ്വകർമ്മയുടെ ഉപജാതിയായി പലിശ പെരുംകൊല്ലന് ശേഷം ചേർക്കാവുന്നതാണെന്ന് ശുപാർശ സർക്കാർ അംഗീകരിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം പ്രത്യേകം പുറപ്പെടുവിക്കും.