1

നേമം: യുവാവിനെ ആക്രമിച്ച് മാല കവർന്ന കേസിലെ പ്രതി നേമം പൊലീസിന്റെ പിടിയിൽ. പാപ്പനംകോട് വരിക്കപ്ലാവിള ഉണ്ണി നിവാസിൽ ജിത്തു എന്നു വിളിക്കുന്ന ജിജിത്ത് (35) ആണ് പിടിയിലായത്. 2015ലായിരുന്നു സംഭവം. പാപ്പനംകോട് എസ്റ്റേറ്റ് ഭാഗത്ത് താമസിക്കുന്ന ജോബിൻ (25) റോഡിലൂടെ നടന്നു വരവെ പ്രതി ആക്രമിച്ച് ഒന്നരപ്പവന്റെ മാല തട്ടിയെടുക്കുകയായിരുന്നു. അരുവാക്കോട് ഭാഗത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾ നിരവധി മോഷണ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.നേമം സി.ഐ ബൈജു, എസ്.ഐമാരായ ശ്രീകുമാർ, സുധീഷ്‌കുമാർ, എ.എസ്.ഐമാരായ മുഹമ്മദ് അലി, മതിമാൻ, സി.പി.ഒ ബിമൽ മിത്ര എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാർഡ് ചെയ്തു.