നിലമാമൂട് : കൈവൻകാല പത്രോസ് ദേവാലയത്തിലെ ഇടവക
തിരുന്നാളിന് ഫാ. വർഗീസ് ഹൃദയദാസൻ കൊടിയേറ്റി. ഫാ എം.കെ. ക്രിസ്തുദാസിന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി നടന്നു.
ഇന്നു മുതൽ ജൂലായ് 7 വരെ വൈകിട്ട് 4ന് ബൈബിൾ വായന, 5ന് ജപമാല. ഞായർ മുതൽ വ്യാഴം വരെ വൈകിട്ട് 7 മുതൽ ഡിബെൻ മേഴ്സി ധ്യാനകേന്ദ്രം ഫാ. ജേക്കബ് മെൻഡസിന്റ ജീവിത നവീകരണ ധ്യാനം. ഞായർ വൈകിട്ട് 6ന് ഫാ. ജേക്കബ് മെൻഡസ് ദിവ്യബലി നടത്തും. തിങ്കളാഴ്ച 6ന് ഫാ. യേശുദാസ് പ്രകാശ് ദിവ്യബലി നടത്തും. ചൊവ്വ വൈകിട്ട് ഫാ. വർഗീസ് ഹൃദയദാസൻ ദിവ്യബലി നടത്തും. ബുധൻ വൈകിട്ട് 6ന് യേശുദാസ് പ്രകാശ് ദിവ്യബലി നടത്തും. വ്യാഴം വൈകിട്ട് ജേക്കബ് മെൻഡസ് ദിവ്യബലി നടത്തും. വെള്ളി വൈകിട്ട് 6ന് ഫാ.ജോഷിരഞ്ജൻ ദിവ്യബലി നടത്തും. രാത്രി 7 മുതൽ കെ.സി.വൈ.എം മതബോധന വാർഷികാഘോഷം. ശനി വൈകിട്ട് ഫാ. അനിൽകുമാർ നയിക്കുന്ന ദിവ്യബലി. തുടർന്ന് ദേവാലയം മുതൽ മിഷൻ വീടുവരെ തിരുസ്വരൂപ പ്രദക്ഷണം. 7ന് വൈകിട്ട് 6ന് സമാപന ദിവ്യബലി. നെയ്യാറ്റിൻകര രൂപത വികാരി ജനറൽ ഫാ. മോൺ ജി. ക്രിസ്തുദാസിന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി. തുടർന്ന് തിരുനാൾ കൊടിയിറക്കും സ്നേഹവിരുന്നും.