കാഞ്ഞിരംകുളം: കാഞ്ഞിരംകുളം ആയുർവേദ ഡിസ്പെൻസറിയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു. വാടക കെട്ടിടത്തിലാണ് ഡിസ്പെൻസറി ഇതുവരെ പ്രവർത്തിച്ചിരുന്നത്. എം.വിൻസെന്റ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചായിരുന്നു നിർമ്മാണം. യോഗത്തിൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി എം.ആർ.രഘുചന്ദ്രബാൽ,അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിന്ദു, ജില്ലാ പഞ്ചായത്ത് അംഗം എം.സുജാത,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.രവി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെ ജോണി, ഡോ. സ്മിത,കാഞ്ഞിരംകുളം ആർ.ശിവകുമാർ,സി.എസ്.ലെനിൻ, വെങ്ങാനൂർ ശ്രീകുമാർ,വൈ.സരസ ദാസ്,ദയാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.