നെയ്യാറ്റിൻകര:നെയ്യാറ്റിൻകര രൂപതയിൽ ഉന്നത വിജയം നേടിയ പ്രതിഭകളുടെ സംഗമം സംഘടിപ്പിച്ചു. നെയ്യാറ്റിൻകര രൂപത വിദ്യാഭ്യാസ സമിതി കെ.എൽ.സി.എ,കെ.എൽ.സി.ഡബ്ല്യൂ.എ,കെസി.വൈ.എം(ലാറ്റിൻ),പോപ് ഫ്രാൻസിസ് സ്റ്റഡി സർക്കിൾ തുടങ്ങിയ രൂപതയിലെ സംഘടനകളുടെ നേതൃത്വത്തിലാണ് സംഗമം നടന്നത്..നെയ്യാറ്റിൻകര രൂപത ബിഷപ് ഡോ.വിൻസെന്റ് സാമുവൽ ഉദ്ഘാടനം ചെയ്യ്തു.അറിവും വിജ്ഞാനവും സമൂഹത്തിന്റെ
പുരോഗതിക്കും വ്യക്തി വികാസത്തിനും ഉയോഗിക്കണമെന്ന് ബിഷപ് പറഞ്ഞു. കെ.എൽ.സി.എ രൂപത പ്രസിഡന്റ് ഡി.രാജു അദ്ധ്യക്ഷത വഹിച്ചു. കൊല്ലം സബ് കളക്ടർ അലക്‌സാണ്ടർ മുഖ്യ പ്രഭാഷണം നടത്തി. രൂപത വികാരി ജനറൽ ഫാ.ജി.ക്രിസ്തുദാസ് ശുശ്രൂഷ കോ-ഓഡിനേറ്റർ ഫാ.വി.പി ജോസ്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി നേശൻ, കെ.ആർ.എൽ.സി.സി ലെയ്റ്റി സെക്രട്ടറി ഫാ.ഷാജ്കുമാർ, കെ.എൽ.സി.എ ജനറൽ സെക്രട്ടറി സദാനന്ദൻ ടി, കെ.എൽ.സി.ഡബ്ല്യൂ.എ പ്രസിഡന്റ് ബേബി തോമസ്, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സഹായദാസ്, രൂപത വിദ്യാഭ്യാസ ഡയറക്ടർ ഫാ.ജോണി കെ.ലോറൻസ്, തോമസ് കെ സ്റ്റീഫൻ, ജോൺ കെ സ്റ്റീഫൻ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ പരീക്ഷകളിൽ വിജയിച്ചവരെ അനുമോദിച്ചു.