തിരുവനന്തപുരം: കൊടും വരൾച്ചയിൽ ദുരിതമനുഭവിക്കുന്ന ചെന്നൈ നഗരത്തിലെ ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കാനായി ബോധപൗർണമി ക്ളബ് അംഗങ്ങൾ ഒരുമിക്കുന്നു. ഇതിന്റെ ഭാഗമായി ആവിഷ്കരിച്ച 'ഒരുകുട്ടി ഒരു കുപ്പി വെള്ളം' പദ്ധതിയുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ക്ളബ് അംഗങ്ങളിൽ നിന്ന് വെള്ളക്കുപ്പി ഏറ്റുവാങ്ങിക്കൊണ്ട് നിർവഹിച്ചു.
ടാങ്കറുകളിലെത്തുന്ന വെള്ളത്തിനായി ആളുകൾ മണിക്കൂറുകളോളം കാത്തുനിൽക്കുന്ന അവസ്ഥയാണ് ചെന്നൈ നഗരത്തിൽ. ഒരു ടാങ്കർ വെള്ളത്തിന് 12,000 രൂപയാണ് ഇപ്പോഴത്തെ നിരക്ക്. ഇൗ അവസരത്തിൽ ബോധപൗർണമി ക്ളബ് അംഗങ്ങൾ ആവിഷ്കരിച്ച ഈ പദ്ധതി ചെന്നൈ നിവാസികൾക്ക് ഏറെ സഹായകമാകും. സ്കൂൾ അസംബ്ളിയിൽ വിദ്യാർത്ഥികൾ നൽകുന്ന വെള്ളക്കുപ്പി സ്വീകരിച്ചുകൊണ്ട് പദ്ധതിക്ക് തുടക്കം കുറിക്കും. ഇങ്ങനെ സമാഹരിക്കുന്ന കുടിനീർക്കുപ്പികൾ `ബോധപൗർണമി'യുടെ നേതൃത്വത്തിൽ ചെന്നൈയിലെ വിദ്യാലയങ്ങളിലും കോളനികളിലും എത്തിക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 9446472397