obit

വെമ്പായം: പിരപ്പൻകോട് വാദ്ധ്യാരുകോണം കാർത്തുഭവനിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ സരസ്വതി അമ്മ ( 81) ബൈക്കിടിച്ച് മരിച്ചു. ഇന്നലെ രാവിലെ കൊച്ചുമകൾക്കൊപ്പം ബന്ധുവിന്റെ വിവാഹത്തിൽ സംബന്ധിക്കാൻ വെമ്പായത്ത് നിന്ന് കന്യാകുളങ്ങരയിലേക്കുപോകവെ എതിരെവന്ന ബൈക്കിടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്ക് നിർത്താതെ പോയി. ഓടിക്കൂടിയ നാട്ടുകാർ ഉടൻ ജനറൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മക്കൾ: വിശ്വംഭരൻ,വിദ്യാധരൻ, വിജയലക്ഷ്മി ,മരുമക്കൾ: പ്രസന്ന, ചന്ദ്രിക,പരേതനായ കൃഷ്ണൻ.