photo

നെടുമങ്ങാട് : ഗോവയിൽ കാറുമായി കൂട്ടിയിടിച്ച് മരിച്ച സ്വകാര്യ കമ്പനി ഉടമ കോതകുളങ്ങര ചർക്കാപ്പുര വിജയ വിഹാറിൽ ബി.വിജയകുമാറിന്റെ (62) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് നോർത്ത് ഗോവയിലെ സലിഗം ഗ്രാമത്തിൽ വിജയകുമാർ ഓടിച്ചിരുന്ന ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു.37 വർഷമായി ഗോവയിൽ സ്വകാര്യ കമ്പനി നടത്തിപ്പുകാരനാണ്.ഭാര്യ : ജലജ നായർ.മക്കൾ : രഞ്ജിത്ത് നായർ,രതീഷ് നായർ. മരുമക്കൾ : ധര,പ്രജക്ത.സഞ്ചയനം ഏഴിന് (ഞായർ) രാവിലെ ഒമ്പതിന്.