സീസണിലെ മൂന്നാം ഗ്രാൻസ്ളാമായ വിംബിൾഡണിന്
ഇന്ന് ആൾ ഇംഗ്ളണ്ട് ക്ളബിൽ തുടക്കമാകും
പുരുഷ വിഭാഗത്തിൽ റോജർ ഫെഡറർ, റാഫേൽ നദാൽ, നൊവാക്ക് ജോക്കോവിച്ച് തുടങ്ങിയ വമ്പന്മാർ പോരാട്ടത്തിനിറങ്ങും.
ലോക റാങ്കിംഗിൽ ഫെഡറർക്ക് മുന്നിലാണെങ്കിലും വിംബിൾഡൺ സീഡിംഗിൽ പിന്നിലാണ് നദാൽ.
വനിതാവിഭാഗത്തിൽ നവോമി ഒസാക്ക, സെറീന വില്യംസ്, സിമോണ ഹാലെപ്പ്, വിനസ് വില്യംസ് തുടങ്ങിയവർ ഇറങ്ങും.
ആദ്യ മത്സരത്തിൽ നൊവാക്ക് ജോക്കോവിച്ച് ഫിലിപ്പ് കോൾഷ്റൈബറെ നേരിടും.
തന്റെ 21-ാം ഗ്രാൻസ്ളാം കിരീടം തേടിയാണ് ഫെഡറർ ഇറങ്ങുന്നത്.
ഫ്രഞ്ച് ഒാപ്പൺ കിരീട നേട്ടവുമായി നദാലിന്റെ വരവ്.
നിലവിലെ പുരുഷ ചാമ്പ്യൻ നൊവാക്ക് ജോക്കോവിച്ച് വനിതാ ചാമ്പ്യൻ ഏൻജലിക്ക് കെർബർ.
വനിതാ ലോകകപ്പ്:
സ്വീഡൻ സെമിയിൽ
റെന്നെസ് : ക്വാർട്ടർ ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജർമ്മനിയെ അട്ടിമറിച്ച് സ്വീഡൻ ഫിഫ വനിതാ ലോകകപ്പിന്റെ സെമിയിലെത്തി. 24 വർഷത്തിനിടെ ഒരു മേജർ വനിതാ ടൂർണമെന്റിൽ ജർമ്മനിക്കെതിരെ സ്വീഡന്റെ ആദ്യ വിജയമാണിത്. 2003, 2007 ലോകകപ്പുകൾ സ്വന്തമാക്കിയിരുന്ന ടീമാണ് ജർമ്മനി.
സെമിയിൽ ഹോളണ്ടാണ് സ്വീഡന്റെ എതിരാളികൾ.