cha

ചാരുംമൂട്‌: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ചാരുംമൂട് യൂണിറ്റ് സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.മുരുകേശ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് ബി.ഫഹദ് അദ്ധ്യക്ഷത വഹിച്ചു.ദേവസ്വം ബോർഡ് മുൻ മെമ്പർ കെ.രാഘവൻ മുതിർന്ന അംഗങ്ങളെ ആദരിച്ചു. സമിതി ഏരിയാ കമ്മിറ്റി പ്രസിഡന്റ് എ.നൗഷാദ് മുഖ്യ പ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ അവാർഡുകൾ അഗ്രോ ഇൻഡ്രസ്ട്രീസ് കോർപറേഷൻ ചെയർമാൻ സുൾഫിക്കർ മയൂരി സമ്മാനിച്ചു. പഠനോപകരണങ്ങൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്താഗോപാലകൃഷ്ണനും അംഗത്വ സർട്ടിഫിക്കറ്റുകൾ ജില്ലാ കമ്മിറ്റിയംഗം പി.എൻ.വിജയനും വിതരണം ചെയ്തു. ഫിലിപ്പ് ഉമ്മൻ, കെ.രാജൻ, ഷാജി അറഫ, എൻ.ചന്ദ്രൻ, എസ്.ശ്രീജിത്ത്, എൻ.ഷെരീഫ്, ജഗദീശ് കരിമുളയ്ക്കൽ, എസ്.സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.