ചാരുംമൂട്: താമരക്കുളം മാർക്കറ്റ് ജംഗ്ഷനിൽ റോഡ് നിർമ്മാണത്തിനും ഗതാഗതത്തിനും തടസമായി നിൽക്കുന്ന കൊടിമരങ്ങൾ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും കൊടിമരങ്ങളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്.മാർക്കറ്റിലേക്കും, വടക്കൻ ഭാഗത്തേക്കുള്ള റോഡിലേക്കും വാഹനങ്ങൾ തിരിഞ്ഞു പോകുവാൻ ഇത് മൂലം ഏറെ ബുദ്ധിമുട്ടുന്നുണ്ട്.
നേരത്തെ പഞ്ചായത്ത് വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ ജംഗ്ഷനിലെ കൊടിമരങ്ങളും ഫ്ലക്സ് ബോർഡുകളും നീക്കം ചെയ്യാൻ തീരുമാനിച്ചിരുന്നു എന്നാൽ പഞ്ചായത്ത് ജംഗ്ഷനിലേത് മാത്രമാണ് നീക്കം ചെയ്തത്.
താമരക്കുളം ജംഗ്ഷൻ വെറ്റമുക്ക് റോഡിന്റെ ആധുനിക രീതിയിലുള്ള നിർമ്മാണം ആരംഭിച്ചിരിക്കുകയാണ്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാക്കുന്ന മാർക്കറ്റ് ജംഗ്ഷനിലുള്ള കൊടിമരങ്ങൾ നീക്കണം. ഇതിന് പഞ്ചായത്തിന്റെ ഇടപെടൽ ഉണ്ടാകണം
നാട്ടുകാർ