ദക്ഷിണേഷ്യൻ അണ്ടർ 16 ബാസ്കറ്റ് ബോൾ യോഗ്യത ചാമ്പ്യൻഷിപ്പിനുളള ഇൻഡ്യൻ ടീമിൽ മാന്നാർ സ്വദേശി അർജുൻ ഇടം നേടി. ഇതാദ്യമായാണ് അർജുൻ ഇന്ത്യൻ ടീമിന്റെ ഭാഗമാകുന്നത്. മാന്നാർ കുരട്ടിശ്ശേരി പ്രണവം വീട്ടിൽ ഉണ്ണികൃഷ്ണന്റെയും ശ്യാമളയുടെയും മകനാണ് പുളിങ്കുന്ന് സെന്റ് ജോസഫ്സ് സ്കൂളിലെ വിദ്യാർത്ഥിയായ അർജുൻ. ബംഗ്ലാദേശിലെ ധാക്കയിൽ ജൂലായ് 3 മുതൽ 7 വരെയാണ് അണ്ടർ 16 സൗത്ത് ഏഷ്യൻ ബാസ്കറ്റ് ബാൾ അസോസിയേഷൻ യോഗ്യതാ ചാമ്പ്യൻഷിപ്പ്.