post

മാന്നാർ: ഡിജിറ്റൽ ഇന്ത്യാ വാർഷികാഘോഷത്തിന്റെ ഭാഗമായി മാവേലിക്കര തപാൽ ഡിവിഷന്റെ ആഭിമുഖ്യത്തിൽ മാന്നാർ തപാൽ ഓഫീസിൽ തപാൽമേള സംഘടിപ്പിച്ചു. തപാൽവകുപ്പിന്റെ സേവിംഗ്സ് ബാങ്ക്, ഇന്ത്യാ പോസ്റ്റ് പേമെന്റ് ബാങ്ക് അക്കൗണ്ട്, വിവിധ ഇൻഷ്വറൻസ് സ്‌കീമുകൾ, കുട്ടികൾക്കുവേണ്ടിയുള്ള സുകന്യാ സമൃദ്ധി അക്കൗണ്ടുകൾ തുടങ്ങി വിവിധ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നതിനായി പ്രത്യേകസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. മേളയിൽ മാന്നാർ പോസ്റ്റ്മിസ്ട്രസ് എസ്. ശാരദാമണി, അസി: സുപ്രണ്ട് എസ്.വി. വിദ്യ, ഗ്രാമപഞ്ചായത്തംഗം കലാധരൻ കൈലാസം, എസ്. ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.