tv-r

തുറവൂർ : ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. മാമ്പുഴക്കരി തുണ്ടിപ്പറമ്പിൽ കൊച്ചുമോന്റ മകൻ അഭിജിത്തിനാണ് (21) പരിക്കേറ്റത്. ദേശീയ പാതയിൽ കുത്തിയതോട് കെ.എസ്‌.ഇ.ബി.ഓഫീസിന് സമീപം ഇന്നലെ രാവിലെ ഒൻപതരയോടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കാലിന് ഗുരുതര പരിക്കേറ്റ അഭിജിത്തിനെ തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.