boat

#ഫുഡ് കോർണറും കോൺഫറൻസ് ഹാളും

ആലപ്പുഴ: ജലയാത്രയ്ക്ക് ആധുനി​ക സജ്ജീകരണങ്ങളോടെ സോളാർ ക്രൂയി​സ് ബോട്ട് ഒരുങ്ങുന്നു. ടൂറി​സ്റ്റുകളെ ലക്ഷ്യം വച്ചാണ് ജലഗതാഗത വകുപ്പാണ് പുതുപുത്തൻ ബോട്ടിറക്കുന്നത്.

രണ്ടു നിലകളായിരി​ക്കും ബോട്ട്. താഴത്തെ നിലയിലെ മുറികൾ ശീതീകരി​ച്ചതായി​രി​ക്കും. മുകളിലത്തെ നില തുറന്ന രീതിയിലും. ഒരേ സമയം 100 പേർക്ക് യാത്ര ചെയ്യാം. പ്രത്യേക രീതിയിലുള്ള സീറ്റ് ക്രമീകരണങ്ങളായിരിക്കും ബോട്ടി​നുള്ളി​ൽ.ഫുഡ് കോർണർ, കോൺഫറൻസ് ഹാൾ എന്നി​വയും പാർട്ടികൾ നടത്തുന്നതിനുള്ള സൗകര്യവും ഉണ്ടാകും.

ജില്ലയിലെ കായൽ ടൂറിസം മേഖലയെ ലക്ഷ്യം വച്ച് ജലഗതാഗത വകുപ്പ് സംസ്ഥാന വിനോദ സഞ്ചാര വകുപ്പുമായി സഹകരിച്ചാണ് സോളാർ ക്രൂയിസ് ബോട്ട് ഒരുക്കുന്നത്. ടൂറിസ്റ്റുകളെ ഈ ബോട്ട് കൂടുതൽ ആകർഷിക്കുമെന്നാണ് അധികൃതരുടെ നിഗമനം. വിനോദസഞ്ചാര മേഖലയ്ക്ക് മാറ്റുകൂട്ടുന്ന ക്രൂയിസ് ബോട്ടിൻെറ സർവീസുകൾ പ്രധാനമായും ആലപ്പുഴ കേന്ദ്രീകരിച്ചായിരിക്കും. ബോട്ടിൻെറ നിർമ്മാണ പ്രവർത്തനങ്ങൾ അരൂരിൽ ആരംഭിച്ചു. 4 മാസത്തിനുള്ളിൽ സൗരോർജ ക്രൂയിസ് ബോട്ട് നീരണിയും. 3കോടി രൂപയാണ് നിർമ്മാണ ചെലവ്.

3കോടിയാ.ക്രൂയിസ് ബോട്ടിൻെറ നിർമ്മാണ ചെലവ്

100....... പേർക്ക് യാത്ര ചെയ്യാം.

........

# ഹൈബ്രിഡ് റീ ചാർജ്

ഹൈബ്രിഡ് ചാർജിംഗ് രീതിയാണ് ഇതിൽ ഉപയോഗിക്കുന്നത്. സോളാർ എനർജി ആയതിനാൽ ജലമലിനീകരണം കുറവായിരിക്കും. ഇന്ധനചെലവ് മറ്റ് ബോട്ടുകളെ അപേക്ഷിച്ച് കുറവായിരിക്കും. ഗ്രിഡ് ചാർജും പ്ലഗ് ചാർജ് സംവിധാനവും ഇതിൽ ഉപയോഗിക്കുന്നുണ്ട്. സൂര്യതാപം കുറവുള്ള ദിവസം ഇൗ രീതിയിൽ ചാർജ് ചെയ്യാം. ഇതിലെ ബാറ്ററി ചാർജ് 120 വാട്ട് -ഹവറാണ്. ലൈവായി ചാർജ് ചെയ്യുവാനുള്ള സൗകര്യമുണ്ട്.

.....

'' അരൂരിൽ ബോട്ട് നിർമ്മാണം നടന്നു കൊണ്ടിരിക്കുകയാണ്. പ്രധാനമായും ടൂറിസ്റ്റുകളെ ലക്ഷ്യം വച്ചാണ് സർവീസ് നടത്തുക. . ജലഗതാഗത വകുപ്പിലെ ഡ്രൈവർമാർതന്നെയായിരിക്കും ബോട്ടോടിക്കുക. ആഹാരം പാചകം ചെയ്യുവാനുള്ള സൗകര്യം ബോട്ടിലില്ല. എന്നാൽ ആവശ്യകാർക്ക് എത്തിച്ച് കൊടുക്കും. ടിക്കറ്റ് നിരക്ക് അന്ത്യഘട്ടത്തിലെ തീരുമാനിക്കുകയുള്ളൂ.

(ഷാജി.വി.നായർ ,ജലഗതാഗത വകുപ്പ് ഡയറക്ടർ)