thellimma

ആലപ്പുഴ : . ഹോട്ടലുകളിലെ പ്ളാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് പുനരുപയോഗിക്കാനുള്ള പദ്ധതിക്ക് തുടക്കമായി. 'തെളിമ" എന്നാണ് പേര്. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ, കേരള സാപ് മർച്ചന്റ് അസോസിയേഷൻ, മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാഘടകം, ഹരിതകേരള മിഷൻ, ആലപ്പുഴ പ്രസ്‌കബ് എന്നിവർ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

ജില്ലയിലെ ഹോട്ടലുകളിൽ പ്ലാസ്റ്റിക് ശേഖരിക്കുന്നതിനുള്ള ബിന്നുകൾ കെ.എച്ച്.ആർ.എ സ്ഥാപിക്കും. ശേഖരിക്കുന്ന പ്ലാസ്റ്റിക് കെ.എസ്.എം.എയുടെ നേതൃത്വത്തിൽ പുനരുപയോഗത്തിനായി എത്തിച്ചുനൽകും. പ്ളാസ്റ്റിക്കിന്റെ ഉപഭോഗം കുറയ്ക്കുകയും പുനരുപയോഗിക്കാൻ കഴിയാത്തവ റീസൈക്കിൾ ചെയ്യുകയുമാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. കെ.എച്ച്.ആർ.എ ജില്ലാ പ്രസിഡൻറ് നസീർ താജ്, സെക്രട്ടറി ജോർജ് ചെറിയാൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ദിലീപ്.സി.മൂലയിൽ, സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ റോയി മഡോണ, എസ്.കെ.നസീർ, വി.മുരളീധരൻ, കെ.എസ്.എം.എ ജില്ലാ പ്രസിഡൻറ് ഷമീർ കായംകുളം, സെക്രട്ടറി നിഷാദ് കായംകുളം, സംസ്ഥാന കൗൺസിൽ അംഗം സുധീർ കായംകുളം, ആലപ്പുഴ പ്രസ് ക്ലബ് പ്രസിഡന്റ് ഉമേഷ്, സെക്രട്ടറി ഹരികൃഷ്ണൻ, ജില്ലാ പരിസ്ഥിതി എൻജിനിയർ ബി.ബിജു, ഹരിതകേരളം ജില്ലാ കോ ഓർഡിനേറ്റർ കെ.എസ്.രാജേഷ്, ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ ലോറൻസ് എന്നിവർ പങ്കെടുത്തു.