ചാരുംമൂട്: കെ.പി റോഡിലെ മത്സരയോട്ടത്തെത്തുടർന്ന് അമിതവേഗത്തിൽ ഓടിയ സ്വകാര്യബസിലെ യാത്രക്കാരൻ സീറ്റിൽ നിന്നും ബസിനുള്ളിലേക്ക് വീണു.ബസ് നൂറനാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറെ കണ്ടെത്തിയിട്ടില്ല. അപകട സമയം വണ്ടി ഓടിച്ച ഡ്രൈവറെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ബസ് ഉടമയ്ക്ക് നോട്ടീസ് നൽകി.നട്ടെല്ലുതകർന്ന് പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പാലമേൽ എരുമക്കുഴി സരസ്വതിയിൽ ശിവശങ്കരക്കുറുപ്പി (75) ന്റെ നില മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.