dd


പൂച്ചാക്കൽ: ഡോക്ടേഴ്സ് ദിനാചരണത്തോടനുബന്ധിച്ച് ഓടമ്പള്ളി ഗവ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾ പാണാവള്ളി, പൂച്ചാക്കൽ, ഓടമ്പള്ളി എന്നിവിടങ്ങളിലെ ഡോക്ടർമാരെ സന്ദർശിച്ച് കുട്ടികൾ സമ്മാനങ്ങൾ നൽകി.കുട്ടികൾ തയ്യാറാക്കിയ ഡോക്ടേഴ്സ് ഡേ ബാഡ്ജുകളുമണിയിച്ചു. പാണാവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.പ്രദീപ് കൂടയ്ക്കൽ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ എൻ.സി.വിജയകുമാർ, എസ്.എം.സി. ചെയർമാൻ അനീഷ് കുമാർ, കെ.ആർ.ജയരാജലക്ഷ്മി, മായാദേവി,എ.കെ റസിയ, മഞ്ജു, ശ്രീദേവി, സുജിത, ആശ പി.കെ., അശ്വതി, ശാലിനി ,നിമിഷ ,സുലോചന എന്നിവർ നേതൃത്വം നൽകി.