tghs

പൂച്ചാക്കൽ : പ്ളാസ്റ്റിക്കിനോട് നോ പറയാൻ വിദ്യാർത്ഥികൾക്ക് സ്റ്റീൽ വാട്ടർ ബോട്ടിലുകൾ നൽകി സ്കൂൾ. അദ്ധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ ഹക്കിം പാണാവള്ളിയുടെ ഇടപെടലിന്റെ ഫലമായി ഒരു സന്നദ്ധ സംഘടനയുടെ സഹകരത്തോടെയാണ് തേവർവട്ടം ഗവ.ഹയർ സെക്കന്ററി സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും സ്റ്റിൽ വാട്ടർബോട്ടിലുകൾ വിതരണം ചെയ്യുന്നത്.

രണ്ട് ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ട വിതരണോദ്ഘാടനം തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ശെൽവരാജ് നിർവഹിച്ചു.പി.ടി.എ.പ്രസിഡന്റ് ടി.ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു.ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസ്സിലെ വിദ്യാർത്ഥികൾക്കാണ് ആദ്യഘട്ടത്തിൽ ബോട്ടിലുകൾ വിതരണം ചെയ്തത്.പ്രിൻസിപ്പൽ പി.എസ് സുരേഷ് ,സീനിയർ അസിസ്റ്റന്റ് വി.ആർ.രജിത,സ്റ്റാഫ് സെക്രട്ടറി അരുൺകുമാർ,ഷാഫി എ.ബക്കർ,അബിനാസ്,അജിത്,പുഷ്പ,ദീപ്തി എന്നിവർ പദ്ധതിക്ക് നേതൃത്വം നൽകി.