വള്ളികുന്നം: ഇലിപ്പക്കുളം വട്ടയ്ക്കാട് യൂത്ത് ലീഗ് വായനശാലയുടെ നേതൃത്വത്തിൽ നടത്തിയ കഥകൾ കേൾക്കാൻ എന്ന പരിപാടിയിലേക്ക് കാരാഴ്മ 147 -ാം നമ്പർ അംഗൻവാടിയിലെ കുട്ടികൾ വായനശാലയിൽ എത്തി. അച്ഛനമ്മമാരുടെ കൈകൾ പിടിച്ച് അംഗൻവാടി പ്രവർത്തകർക്കൊപ്പം ഇരുപതോളം കുരുന്നുകളാണ് ഇവിടെയെത്തിയത്.ബാല സാഹിത്യകാരി പി.ഐ മിനി കുട്ടികൾക്ക് പാട്ടു പാടിയും കഥകൾ ചെല്ലിക്കൊടുത്തത് അവർ ഏറ്റുചൊല്ലി. വള്ളികുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ് ജി.ശശിധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ഇലിപ്പക്കുളം രവീന്ദ്രൻ, എസ്.എസ് അഭിലാഷ് കുമാർ, എ.അമ്പിളി, മിനി കുമാരി തുടങ്ങിയവർ സംസാരിച്ചു.