ambalapuzha-news

അമ്പലപ്പുഴ: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.

കാക്കാഴം ഗവ.എച്ച്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയും കാക്കാഴം താഴ്ചയിൽ സാബുദ്ദീൻ - നസിയ ദമ്പതികളുടെ മകനുമായ നസീബാണ് (16) ഇന്നലെ പുലർച്ചെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9 ഓടെ കാക്കാഴം ഭാഗത്തുവെച്ച് നസീബും, സുഹൃത്ത് അസീബും സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ തട്ടിയായിരുന്നു അപകടം. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി സഹോദരങ്ങൾ : നബീന, മുഹമ്മദ് യാസിൻ.