അമ്പലപ്പുഴ: ജില്ലയിലെ തീരമേഖലകളെ കടലാക്രമണത്തിൽ നിന്ന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്
യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ കച്ചേരിമുക്ക് പടിഞ്ഞാറ് കടലിൽ കിടപ്പ് സമരം നടത്തി. ബി.ജെ.പി ജില്ല പ്രസിഡന്റ് കെ.സോമൻഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ല പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീരാജ് ശ്രീവിലാസം മുഖ്യ പ്രഭാഷണം നടത്തി. ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി എം.വി. ഗോപകുമാർ, ജില്ല സെക്രട്ടറി എൽ.പി. ജയചന്ദ്രൻ, വൈസ് പ്രസിഡന്റ് ഡി. പ്രദീപ് കുമാർ, യുവമോർച്ച സംസ്ഥാന സമിതിയംഗങ്ങളായ ശ്രീദേവി വിപിൻ, വിമൽ രവീന്ദ്രൻ, ജില്ല ജനറൽ സെക്രട്ടറി ഹരീഷ് കാട്ടൂർ, ജില്ല ഭാരവാഹികളായ അരുൺ അമ്പലപ്പുഴ, ജി.ശ്യാം കൃഷ്ണൻ, എസ്.രമേശ്, ജ്യോതി വിജു, ടി.സി .രഞ്ജിത്ത്, ഷാജി കരുവാറ്റ, വിശ്വവിജയ് പാൽ, ഹരിശങ്കർ, അരുണിമ, രാജേഷ് ഗ്രാമം, അരോമൽ, വരുൺ, പ്രമോദ് കോടിയാട്ടുകര, സൂരജ് പള്ളിപ്പാട്, ലെജു കുട്ടനാട്, വിജീഷ് അരൂർ, സുനീഷ്, സുമിത്ത്, അനൂപ് ചെങ്ങന്നൂർ, ശ്യാംജിത്ത് തുടങ്ങിയവർ പങ്കെടുത്തു.