ചാരുംമൂട്: നൂറനാട് ഗ്രാമപഞ്ചായത്തിൽപ്പെട്ട നെടുകുളഞ്ഞി മുറിയിൽ ബി.ജെ.പി സ്ഥാപിച്ചിരുന്ന കൊടിയും കൊടിമരവും കഴിഞ്ഞ ദിവസം രാത്രി സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് പ്രവർത്തകർ പ്രദേശത്തു പത്ത് കൊടിമരം സ്ഥാപിച്ചു.
നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.കെ.അനൂപ്, അനിൽ വള്ളികുന്നം, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് പി.സ്റ്റാലിൻ കുമാർ എന്നിവർ നേതൃത്വം നൽകി. പ്രതിഷേധ പ്രകടനത്തിനു ശേഷം കൂടിയ സമ്മേളനം അഡ്വ. കെ.കെ.അനൂപ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി അനിൽകുമാർ, വൈസ് പ്രസിഡന്റ്സന്തോഷ് ക്ലാത്തറ, അനിൽ നടുവിലേമുറി, സെക്രട്ടറിമാരായ രജു, പരമേശ്വരൻ പിള്ള, പ്രദീപ്, പി.കെ.ഗോപാലകൃഷ്ണക്കുറുപ്പ്, രാമകൃഷ്ണപിള്ള, അശോക് ബാബു, സന്തോഷ് ബാബു, വിഷ്ണു ബാബു, മുരളീധരൻ പിള്ള, സോമൻ പിള്ള, ശ്രീലത, രാധാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.