അമ്പലപ്പുഴ : ഉറ്റവരില്ലാതെ തെരുവിലഭയം തേടിയ പുഷ്കരൻ ഇനി ശാന്തിഭവന്റെ തണലിൽ കഴിയും. പ്രായാധിക്യം കാരണം അവശനിലയിൽ പുന്നപ്ര മാർക്കറ്റിലെ കടത്തിണ്ണയിൽ അന്തിയുറങ്ങിയിരുന്ന പുന്നപ്ര സ്വദേശി പുഷ്കരനെയാണ് (75) പുന്നപ്ര സ്റ്റേഷനിലെ എ.എസ്.ഐ എം.സനൽകുമാർ, കോൺസ്റ്റബിൾ അജയഘോഷ് എന്നിവരുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ആൽബിൻ ഏറ്റെടുത്തത്. അസുഖ ബാധിതനായ പുഷ്കരന് കച്ചവടക്കാരാണ് ഭക്ഷണം നൽകിയിരുന്നത്. അവിവാഹിതനായ ഇയാൾക്ക് അടുത്ത ബന്ധുക്കളാരുമില്ല.