rf

ഹരിപ്പാട്: കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ സ്വകാര്യ ബസിടിച്ചു കയറി. ആറാട്ടുപുഴ ശിവജി നഗറിൽ ഇന്നലെ ഉച്ചക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. കായംകുളത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ വലിയഴീക്കലിലേക്ക് പോയ സ്വകാര്യ ബസാണ് ഇടിച്ചത്. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു. തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു.