ambalapuzha-news

അമ്പലപ്പുഴ : ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് വീണ്ടും പൊട്ടി. തകഴി ആർ.ബി.എം ആശുപത്രിക്കു സമീപം ഇന്നലെ വൈകിട്ടോടെയാണ് പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകിയത്. കടപ്രയിൽ നിന്ന് കരുമാടിയിലെ ശുദ്ധീകരണ പ്ലാന്റിലേയ്ക്ക് വെള്ളമെത്തിക്കുന്ന പൈപ്പാണ് പൊട്ടിയത്.

അറ്റകുറ്റപ്പണിക്കായി പമ്പിംഗ് നിറുത്തേണ്ടി വരുമെന്നതിനാൽ ആലപ്പുഴ നഗരത്തിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ള വിതരണം വീണ്ടും മുടങ്ങും. പൈപ്പ് പൊട്ടിയതിനെത്തുടർന്ന് അടുത്തിടെ ദിവസങ്ങളോളം കുിവെള്ളം മുടങ്ങിയിരുന്നു.

തകഴിയിൽ തന്നെ 6 ഇടങ്ങളിലാണ് മുമ്പ് പൈപ്പ് പൊട്ടിയത്. ഈ ഭാഗങ്ങളിൽ റോഡ് വെട്ടിപ്പൊളിച്ച് അറ്റകുറ്റപ്പണി നടത്തിയ ശേഷം ടാറിംഗ് നടത്താതിട്ടിരിക്കുകയാണ്.പൊതുമരാമത്തു വകുപ്പിന് പണം കൈമാറിയാൽ മാത്രമെ അറ്റകുറ്റപ്പണികൾക്കായി റോഡ് വെട്ടിപ്പൊളിക്കാൻ അനുമതി ലഭിക്കൂ. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാത പുനർനിർമ്മിച്ചു മാസങ്ങൾ കഴിയുന്നതിനു മുമ്പാണ് പൈപ്പുപൊട്ടിയത്.