san

കുട്ടനാട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 18കാരിയുമായി നാട് വിടുകയും വിവിധ സ്ഥലങ്ങളിൽ താമസിപ്പിച്ച് ലൈംഗിക ചൂഷണം നടത്തുകയും ചെയ്ത കേസിൽ യുവാവ് പിടിയിൽ. തൃശൂർ വീയൂർ വിൽവട്ടം വീട്ടിൽ സനീഷിനെയാണ് (24) രാമങ്കരി എസ്.ഐ ആനന്ദബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാത്രി തൃശൂരിൽ നിന്നാണ് ഇയാൾ പിടിയിലായത്. പൊലീസ് പറയുന്നത്: കോളേജ് വിദ്യാർത്ഥിയായ പെൺകുട്ടിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇയാൾ കഴിഞ്ഞ 28ന് പെൺകുട്ടിയുമായി കടക്കുകയും നിരവധി സ്ഥലങ്ങളിൽ ചുറ്റിക്കറങ്ങി നാല് ദിവസത്തിനു ശേഷം വീട്ടിലേക്ക് പറഞ്ഞു വിടുകയായിരുന്നു. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ പ്രതി ഇതേപോലെ നിരവധി സ്ത്രീകളുമായി ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ചതായി പരാതിയുണ്ട്. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.