photo

ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് 16-ാം വാർഡ് ആരാശുപുരം കുന്നുമ്മേൽ ജുഡിന്റെ വീട് പൂർണമായി കത്തി നശിച്ചു. ഇന്നലെ വൈകിട്ട് നാലു മണിയോടെ ആയിരുന്നു സംഭവം. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.രാവിലെ കത്തിച്ചതിന് ശേഷം കെടുത്തിയിട്ടിരുന്ന അടുപ്പിൽ നിന്ന് തീ പടർന്ന് പിടിച്ചതായാണ് സംശയം. തീ പിടിച്ചതിനെത്തുടർന്ന് വീട്ടിൽ സൂക്ഷിച്ചിരുന്ന സിലിണ്ടർ പൊട്ടി തെറിച്ചു.ഓട് മേഞ്ഞ വീട് പൂർണമായി കത്തി നശിച്ചു.വീട്ടുപകരണങ്ങളും,മ​റ്റ് വിലപ്പെട്ട രേഖകളും കത്തി നശിച്ചു.എന്നാൽ വീടിനുള്ളിലെ തടി അലമാരയിൽ സൂക്ഷിച്ചിരുന്ന വീടിന്റെ ആധാരവും സ്വർണവും അഗ്നിശമന സേന കണ്ടെത്തി വീട്ടുടമയ്ക്ക് കൈമാറി. തീ പടർന്ന് സമീപത്തെ വീട്ടിലെ ബെഡ് കത്തി നശിച്ചു. ചേർത്തലയിൽ നിന്നാണ് അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്.4 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.സ്റ്റേഷൻ ഓഫീസർ കെ.പി.സന്തോഷ്,ലീഡിംഗ് ഫയർമാൻ എ.എം.മണിക്കുട്ടൻ,ഉദ്യോഗസ്ഥരായ എ.ആർ.രാജേഷ്,ജസ്റ്റിൻ,സാബു,സുജിത്കുമാർ,സുജിത്,ഡ്രൈവർ വിനീഷ് എന്നിവർ നേതൃത്വം നൽകി.