photo

ചേർത്തല:ലോകകപ്പിന്റെ ആരവം ഉയരുമ്പോൾ കേരളത്തിൽ കേൾക്കുന്നത് ലോക്കപ്പ് മരണത്തിന്റെ രോദനമെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ.ബി. ഗോപാലകൃഷ്ണൻ പറഞ്ഞു.ബി.ജെ.പിയുടെ നേതൃത്വത്തിൽ ചേർത്തലയിൽ നടന്ന രാഷ്ട്രീയ വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നിയോജകമണ്ഡലം പ്രസിഡന്റ് സാനു സുധീന്ദ്രൻ അദ്ധ്യക്ഷനായി. നഗരസഭ 29 ാം വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച വി.എ.സുരേഷ്‌കുമാറിനെ ചടങ്ങിൽ അനുമോദിച്ചു.ദക്ഷിണ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരൻ,നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അരുൺ കെ.പണിക്കർ എന്നിവർ സംസാരിച്ചു.