megafood-parak

 ഉദ്ഘാടനം ഉടൻ

ആലപ്പുഴ : സമുദ്രോത്പന്ന സംഭരണവും സംസ്കരണവും കയറ്റുമതിയും ഒരു കുടക്കീഴിലാക്കുന്നതിനായി പള്ളിപ്പുറത്ത് മെഗാഫുഡ് പാർക്കിന്റെ നിർമ്മാണം പൂത്തിയാകുന്നു.. വ്യവസായ വികസന കോർപറേഷന്റെ 68 ഏക്കർ സ്ഥലത്താണ് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സംയുക്തമായി ഇൻഡസ്ട്രിയിൽ ഗ്രോത്ത് സെന്ററിൽ പാർക്ക് തുടങ്ങുന്നത്.

130 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പാർക്കിൻെറ 95 ശതമാനം പണിയും പൂർത്തിയായി. ഉദ്ഘാടനം ആഗസ്റ്റിലോ സെപ്തംബറിലോ നടക്കും. കെട്ടിടങ്ങൾ,റോഡ്,ചുറ്റുമതിൽ,വയറിംഗ്,പ്ലംബിഗ് ജോലികൾ എന്നിവ പൂർത്തീകരിച്ചു. ട്രാൻസ്ഫോർമർ,ജനറേറ്റർ,കോൾഡ് സ്റ്റോറേജ് എന്നിവ സ്ഥാപിക്കുന്ന ജോലികളാണ് ഇനി ശേഷിക്കുന്നത്. 2017 ജൂൺ 11നാണ് പാർക്കിൻെറ നിർമ്മാണം ആരംഭിച്ചത്.

കടൽ ഉത്പന്നങ്ങൾ സംസ്കരിച്ച് വിദേശത്തേക്ക് അയക്കാനുള്ള എല്ലാ സംവിധാനവും ഒരു കേന്ദ്രത്തിൽ ഒരുക്കുന്നത് ഇന്ത്യയിൽ ആദ്യമായാണ്. കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസിൻെറ താത്കാലിക ഓഫീസ് ഇവിടെ പ്രവർത്തിക്കുന്നതിനാൽ കയറ്റുമതിക്ക് മുമ്പുള്ള എല്ലാ ജോലികളും പരിശോധനകളും ഇവിടെ നിർവഹിക്കാനാകും. പരിശോധനയ്ക്ക് ശേഷം കസ്റ്റംസ് മുദ്രവച്ച കണ്ടെയിനറുകൾ നേരിട്ട് കൊച്ചി തുറമുഖം വഴി വിദേശരാജ്യങ്ങളിലേക്ക് കയറ്റിഅയക്കാം. സംസ്കരണ കമ്പനികൾ കൂടാതെ പാക്കിംഗിനാവശ്യമായ ബാഗുകൾ-കാർട്ടൺ എന്നിവ നിർമ്മിക്കുന്ന കമ്പനികൾ ,പച്ചക്കറി സംഭരണ കേന്ദ്രം,മീൻ തീറ്റ ഉത്പാദിപ്പിക്കുന്ന യൂണിറ്റ് ,കോൾഡ് സ്റ്റോറേജ് എന്നിവയും ഇവിടെ പ്രവർത്തിക്കും.

......

 മെഗാ ഫുഡ് പാർക്ക്

ആകെ സ്ഥലം........................ 68 ഏക്കർ

കമ്പനികൾ പാട്ടത്തിനെടുത്തത് ....... 42 ഏക്കർ

ഫാക്ടറി പ്രവർത്തിക്കുന്നത്.................. 10 ഏക്കറിൽ

നിർമാണ ചെലവ്................................ 130 കോടി

സംസ്ഥാന സർക്കാർ ഓഹരി.................... 70 കോടി

കേന്ദ്ര സർക്കാർ ഗ്രാൻഡ്........ 50 കോടി

ബാങ്ക് വായ്പ ............................ 10 കോടി

 സൗകര്യങ്ങൾ

സമുദ്രോത്പന്ന സംസ്കരണം

സംഭരണം

കയറ്റുമതി

ഗുണനിലവാര പരിശോധന

കസ്റ്റംസ് പരിശോധന

 പാട്ടത്തിന് 42 ഏക്കർ

42 ഏക്കർ സ്ഥലം 25 കമ്പനികൾ 30 വർഷത്തെ പാട്ടത്തിനാണ് എടുത്തിട്ടുള്ളത്. ഇതിൽ 5 കമ്പനികളുടെ പ്രവർത്തനം ആരംഭിച്ചു. കെട്ടിടം നിർമ്മിക്കേണ്ട ചുമതല സംരംഭകർക്ക് തന്നെയാണ്. 3 മുതൽ 6 കോടി രൂപ വരെയാണ് കെട്ടിടനിർമ്മാണത്തിന് സംരംഭകർക്കുള്ള ചെലവ്. ഒരു സെന്റിന് 137000 രൂപ പ്രകാരമാണ് പാട്ടത്തുകയായി ഈടാക്കുന്നത്. സ്വന്തമായി സംസ്കരണ-സംഭരണ സൗകര്യങ്ങൾ ഇല്ലാത്ത കമ്പനികൾക്ക് കെ.എസ്.ഐ.ഡി.സിയുടെ സംവിധാനങ്ങൾ ഉപയോഗിക്കാം. 10 ഏക്കറിലാണ് ഇതിനുള്ള സംവിധാനങ്ങൾ. 25000 സ്ക്വയർ ഫീറ്റിലാണ് ഫാക്ടറി കെട്ടിടം. ഒരു സ്ക്വയർഫീറ്റിന് 12 രൂപ നിരക്കിൽ വാടക.

സംഭരണ ശേഷി

സംസ്കരണ യൂണിറ്റ്............ 10 മെട്രിക് ടൺ

ഫ്രീസർ.................................. 10 മെട്രിക് ടൺ

ശീതീകരണ സംവിധാനമുള്ള സംഭരണ യൂണിറ്റ്........ 300 ടൺ സംഭരണശേഷി

ശുദ്ധീകരണ പ്ലാന്റ്.............. 20 ലക്ഷം ലിറ്റർ