ആലപ്പുഴ : തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് പരാതി സെല്ലുകളുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കുമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് തല ജാഗ്രതാ സമിതികൾ പുനഃസംഘടിപ്പിക്കുമെന്നും വനിതാ കമ്മിഷൻ

അംഗങ്ങളായ അഡ്വ.എം.എസ് താര,ഷാഹിദാ കമാൽ,ഇ.എം രാധ എന്നിവർ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരാതി പരിഹാര മെഗാ അദാലത്തിൽ പങ്കെടുക്കുകയായിരുന്നു കമ്മിഷൻ അംഗങ്ങൾ. 84 പരാതികൾ പരിഗണിച്ചതിൽ 12 എണ്ണം തീർപ്പാക്കി. നാലെണ്ണം റിപ്പോർട്ടിനായി അയച്ചു. 68 പരാതികൾ ആഗസ്റ്റ് 19 ന് നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.