sma

വളളികുന്നം: വളളികുന്നത്തെ സ്മാർട്ട് വില്ലേജ് ഓഫീസ് യാഥാർത്ഥ്യമായി. എട്ടി​ന് വൈകിട്ട് മൂന്നി​ന് മന്ത്രി​ ഇ .ചന്ദ്രശേഖരൻ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യും..ആർ.രാജേഷ് എം.എൽ.എ അദ്ധ്യക്ഷനാകും

വളളികുന്നം പഞ്ചായത്ത് ഓഫീസിന് സമീപം സ്ഥിതി ചെയ്തിരുന്ന ഓടുമേഞ്ഞ പഴയ വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചുനീക്കിയാണ് സർക്കാർ അനുവദിച്ച 40 ലക്ഷം രൂപ ചെലവഴിച്ച് സ്മാർട്ട് മാതൃക വില്ലേജ് ഓഫീസ് കെട്ടിടം ഇവിടെ നിർമ്മിച്ചിരിക്കുന്നത്.
വിവിധ ആവശ്യങ്ങൾക്കായി ഇവിടെ എത്തുന്ന പൊതു ജനങ്ങൻക്ക് വിശ്രമകേന്ദ്രം, കുടിവെള്ളം, ടോയ്ലെറ്റുകൾ തുടങ്ങിയ സൗകര്യങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ വില്ലേജ് ഓഫീസ് വളപ്പിൽ ഉദ്യാനവും ഒരുക്കിയിട്ടുണ്ട്.

ഇനി​ ജനസൗഹൃദ കേന്ദ്രം

സ്മാർട്ടായതോടെ വില്ലേജ് ഓഫീസ് ഇനി മുതൽ ജനസൗഹൃദ കേന്ദ്രമാകും. പൊതുജനങൾക്കുള്ള സേവനങ്ങൾ കൂടുതൽ വേഗത്തിൽ പ്രയോജന പ്രദമാക്കാൻ ഓഫീസ് പൂർണമായും കമ്പ്യൂട്ടർവത്കരിച്ചു. ഇതോടെ വില്ലേജ് സംബന്ധമായ മുഴവൻ രേഖകളും ഡിജിറ്റൽ സംവിധാനത്തിലാക്കിയതിനാൽ ഇനി മുതൽ പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ പൂർണമായും ഓൺലൈനിൽ ലഭ്യമാകും

വള്ളി​കുന്നം വി​ല്ലേജ് ഓഫീസ് സ്മാർട്ടാക്കാൻ നി​ർമാണച്ചെലവ്

40 ലക്ഷം രൂപ

സേവനങ്ങൾ പൂർണമായും ഓൺലൈനിൽ

വിശ്രമകേന്ദ്രം, കുടിവെള്ളം, ടോയ്ലെറ്റുകൾ

ഓഫീസ് വളപ്പിൽ ഉദ്യാനം