അമ്പലപ്പുഴ : മീൻ വല കുടയുന്നതിനിടെ വീട്ടമ്മയുടെ കണ്ണിൽ തുളച്ചു കയറിയ ചൂണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തോട്ടപ്പള്ളി ഇല്ലിച്ചിറയിൽ തോണിപ്പറമ്പിൽ പുഷ്പയുടെ കണ്ണിൽ തറച്ച ചൂണ്ടയാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയിലൂടെ ഡോക്ടർമാരായ മനോജ് വേണുഗോപാൽ, സിജ,ധന്യ എന്നിവരുടെ നേതൃത്വത്തിൽ നീക്കം ചെയ്തത്. ഇന്നലെ രാവിലെയാണ് പുഷ്പയുടെ കണ്ണിൽ ചൂണ്ട തുളച്ചുകയറിയത്. ഉടൻ തന്നെ ബന്ധുക്കൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.പുഷ്പ സുഖം പ്രാപിച്ചു വരുന്നു.