ചാരുംമൂട്: പുലിമേൽ ജി.എസ്. എം. എൽ. പി സ്‌കൂളിൽ നൂറനാട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.അശോകൻ നായർ നിർവഹിച്ചു.പഞ്ചായത്തംഗങ്ങളായ ഗിരിജ മോഹൻ, രാജേഷ്,കൃഷി ഓഫീസർ സിജി സൂസൻ ജോർജ്, കൃഷി അസിസ്റ്റന്റ് ശിവപ്രസാദ്, പി.ടി.എ പ്രസിഡന്റ് രാംകുമാർ, ഹെഡ്മിസ്ട്രസ് ഇ. വി. മിനി തുടങ്ങിയവർ പങ്കെടുത്തു.