prathi


മാന്നാർ: സ്‌കൂൾപരിസരത്ത് കഞ്ചാവ് വിൽപ്പന നടത്തുവാനെത്തിയാളെ പൊലീസ് പിടികൂടി.

മാന്നാർ കുട്ടംപേരൂർ കുറ്റിതാഴ്ചയിൽ രാജമണി(42)യാണ് പിടിയിലായത്. ബൈക്കിൽ സ്‌കൂൾപരിസരത്തേക്ക് കഞ്ചാവ് വിൽപ്പനയ്ക്കായി എത്തുന്നരഹസ്യം വിവരം ലഭിച്ചതി​നെത്തുടർന്നാണ് പി​ടി​യി​ലായത്. 70 ഗ്രാം കാഞ്ചാവും ബൈക്കും പിടിച്ചെടുത്തു.സ്‌കൂൾ വിടുന്ന സമയത്ത് കുട്ടികൾക്ക് നൽകുന്നതിനായി കൊണ്ടുവന്നതാണെന്ന് ഇയോൾ പോലീസിനോട് പറഞ്ഞു.കാപ്പ ചുമത്തിയ കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന ഇയാൾ അടുത്ത നാളിലാണ് പുറത്തിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. മാന്നാപ് സ്‌കൂൾ പരിസരത്ത് നിന്ന് നിരവധി തവണ ഇതിനോടകം കഞ്ചാവ് വിൽപ്പനക്കാരെ പിടികൂടിയിട്ടുണ്ട്. ഇവിടെയും പരിസരപ്രദേശങ്ങളിലും വ്യാപകമായി​ കഞ്ചാവ് വിൽപ്പന നടക്കുന്നതായി പരാതി​ ഉയരുന്നുണ്ടെങ്കിലും പൊലീസ് വേണ്ടത്ര ജാഗ്രത പാലിക്കാത്തതാണ് വിൽപ്പന തുടരുവാൻ കാരണമെന്ന് നാട്ടുകാർ പരാതി​പ്പെട്ടു. മാന്നാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കഞ്ചാവ് ലോബിയിലെ കണ്ണിയാണ് ഇയാളെന്നും കൂടുതൽ അന്വേഷണം നടത്തി വരുകയാണെന്നും പൊലീസ് പറഞ്ഞു