ak-bava

ആലപ്പുഴ: പുന്നപ്ര-വയലാർ സ്വാതന്ത്ര്യ സമരസേനാനിയും സിപിഐ നേതാവുമായ ലജനത്ത് വാർഡ് സുലേഖ കോട്ടേജിൽ എ കെ ബാവ (94) നിര്യാതനായി. ഭാര്യ: പരേതയായ സുലൈഖാ ബീവി. മക്കൾ: ബി. അൻസാരി (ആലപ്പുഴ നഗരസഭ മുൻ വൈസ് ചെയർമാൻ), ബി.നൗഷാദ് (കെ എഫ് സി, ആലപ്പുഴ), ബി.റഫീഖ് (വനം വകുപ്പ് മന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി). മരുമക്കൾ: ഷഹബാൻഷ, നുസൈബ, സജിമോൾ.
കയർ ഫാക്ടറി തൊഴിലാളി ആയിരിക്കുമ്പോഴാണ് എ കെ ബാവ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയായത്. പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനായി . പാർട്ടി പോർട്ട് ലോക്കൽ കമ്മിറ്റി അംഗമായിരിക്കുമ്പോഴാണ് പുന്നപ്ര സമരം നടന്നത്. സി.പി.ഐ പോർട്ട് ലോക്കൽ കമ്മിറ്റി സെക്രട്ടറി, ആലപ്പി പോർട്ട് വർക്കേഴ്സ് യൂണിയൻ വൈസ് പ്രസിഡന്റ്, തിരുവിതാംകൂർ കയർഫാക്ടറി വർക്കേഴ്സ് യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
സംസ്‌കാര ചടങ്ങുകളിൽ സിപിഐ ദേശിയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മായിൽ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി പുരുഷോത്തമൻ, മന്ത്രിമാരായ കെ രാജു, പി തിലോത്തമൻ, സി പി ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് തുടങ്ങിയവർ പങ്കെടുത്തു.