ആലപ്പുഴ: മുത്തലാഖ് ചൊല്ലി വാവാഹ ബന്ധം വേർപ്പെടുത്തിയ യുവാവിന്റെ മാതാപിതാക്കളുടെ വസ്തുക്കൾ ജപ്തി ചെയ്യാൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിനിയാണ് കോടതിയെ സമീപിച്ചത്.
ആര്യാട് സൗത്ത് കൊറ്റംകുളങ്ങരയിൽ ഷമ്മാസ് 2018 ജനുവരി ഒന്നിനാണ് യുവതിയെ വിവാഹം കഴിച്ചത്. വിദേശത്ത് ജോലിയുള്ള ഷമ്മാസും വീട്ടുകാരും വിവാഹബന്ധം ഉപേക്ഷിക്കാൻ യുവതിയെ നിർബന്ധിച്ചു. ഇതിന് വഴങ്ങാതായപ്പോൾ മുത്തലാക്ക് ചൊല്ലി ബന്ധം വേർപ്പെടുത്തുകയായിരുന്നു.
നിക്കാഹ് സമയത്ത് അണിഞ്ഞ 27പവനും നൽകിയ മൂന്ന് ലക്ഷവും കൂടാതെ ജീവനാംശമായി 15 ലക്ഷവും ആവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചത്. ഇതോടെയാണ് യുവാവിന്റെ രക്ഷിതാക്കളുടെ വസ്തുക്കൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടത്. അഭിഭാഷകരായ കെ. നജീബ്, അമലാകൃഷ്ണൻ, എസ്. സോണിയ, ആന്റണി ജോർജ്, ജയമംഗളാനന്ദൻ എന്നിവർ യുവതിക്ക് വേണ്ടി ഹാജരായി.