vsa


കുട്ടനാട് : 'സുസ്ഥിര വികസനം, ഭരണപരമായ പ്രശ്‌നങ്ങൾ' എന്ന വിഷയത്തിൽ ഭരണപരിഷ്‌കാര കമ്മിഷൻ നടത്തുന്ന പഠനത്തിന്റെ ഭാഗമായി കുട്ടനാട്ടിൽ സംഘടിപ്പിച്ച സെമിനാറിൽ കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. 12 ഇനങ്ങളായി തരംതിരിച്ച വിഷയങ്ങളാണ് സെമിനാറിൽ ചർച്ച ചെയ്തത്.

മുൻ ചീഫ് സെക്രട്ടറിമാരായ സി.പി. നായർ, ഷീലാ തോമസ്, പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ.കെ.ജി. പത്മകുമാർ, തോമസ് ചാണ്ടി എം.എൽ.എ, സി.കെ. സദാശിവൻ, ജോസ് ജോൺ വെങ്ങാന്തറ, ബി.രാജശേഖരൻ, ഡി.ലക്ഷ്മണൻ, ജോയിക്കുട്ടി ജോസ് തുടങ്ങിയവർ സംസാരിച്ചു.