local

ഹരിപ്പാട്: ടിക്കറ്റ് മെഷീനിനു പകരം റാക്ക് നൽകിയെന്ന പേരിൽ കെ.എസ്.ആർ.ടി.സി കൺട്രോളിംഗ് ഇൻസ്‌പെക്ടറുടെ ഇടംകൈ കണ്ടക്ടർ അടിച്ചൊടിച്ചു. തൃക്കുന്നപ്പുഴ വൃന്ദാവനം വീട്ടിൽ ഡി. റെജിക്കാണ് (48) മർദ്ദനമേറ്റത്. കണ്ടക്ടർ വിജയൻ പിള്ളയ്ക്കെതിരെ (44) ഹരിപ്പാട് പൊലീസിൽ പരാതി നൽകി.

ഹരിപ്പാട് ഡിപ്പോയിൽ ഇന്നലെ രാവിലെ ആറിനായിരുന്നു സംഭവം. ഹരിപ്പാട്- മലയാലപ്പുഴ ബസിൽ കണ്ടക്ടർ ആയി പോകേണ്ട വിജയൻ പിള്ളയ്ക്ക്, മെഷീൻ കുറവായതിനാൽ റാക്ക് ആണ് നൽകിയത്. ഇതാണ് പ്രകോപനത്തിനു കാരണം. കളക്ഷൻ കുറവായ റൂട്ടുകളിൽ റാക്ക് ആണ് നൽകുന്നത്. മെഷീൻ ആവശ്യപ്പെട്ടായിരുന്നു മർദ്ദനമെന്ന് റെജി നൽകിയ പരാതിയിൽ പറയുന്നു.