ചാരുംമൂട് : ഗുരുനാഥൻകുളങ്ങര - ഇടിഞ്ഞയ്യത്ത് ജംഗ്ഷൻ റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി നിർമ്മിച്ച സംരക്ഷണഭിത്തി അശാസ്ത്രീയമെന്ന് ആരോപണം.പണയിൽ തോട് മുതൽ പടിഞ്ഞാറ് ആലുവിള ജംഗ്ഷൻ വരെ റോഡിന്റെ ഇരുവശങ്ങളിലുമാണ് സംരക്ഷണ ഭിത്തി നിർമ്മാണം. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് നിർമ്മാണമെന്നാണ് ആക്ഷേപം.
കരിങ്കൽ അടുക്കി വച്ചതല്ലാതെ മണ്ണിടിച്ചിൽ തടയുന്ന തരത്തിൽ ഭിത്തിക്ക് ഉറപ്പില്ലെന്ന് നാട്ടുകാർ പറയുന്നു. അമിതഭാരം കയറ്റി വരുന്ന വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടാൻ സാദ്ധ്യത ഏറെയാണ് .റോഡിനാവശ്യമായ സ്ഥലം ഇരുവശങ്ങളിലും ആവശ്യത്തിന് ഉണ്ടന്നിരിക്കെ സംരക്ഷണഭിത്തി നല്ല ഉറപ്പോടെ നിർമ്മിക്കാൻ സാധിക്കും. പഴയ കരിങ്കൽ ഭിത്തിയുടെ മുകളിൽ . പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയിലുൾപ്പെടുത്തി 2.25 കോടി രൂപ മുടക്കി നിർമ്മിക്കുന്ന ദേശീയ നിലവാരത്തിലുള്ള റോഡാണിത്.പാലമേൽ,താമരക്കുളം പഞ്ചായത്ത് പ്രദേശങ്ങളെ പരസ്പരം കൂടിയോജിപ്പിക്കുന്നറോഡാണ്.