accident

കായംകുളം: ദേശീയപാതയിൽ പുത്തൻറോഡ് ജംഗ്ഷന് സീമീപം കാറും ലോറിയും കൂട്ടിയിടിച്ച് ആറ് കാർ യാത്രക്കാർക്ക് പരിക്കേറ്റു.

ഹരിപ്പാട് പള്ളിപ്പാട് സ്വദേശികളായ രാഹുൽ,സനുനാഥ്, അരവിന്ദ്,വിഷ്ണു,യദു,ദേവദർശൻ എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ ആലപ്പുഴ മെഡിയ്ക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ ‌ഏഴരയോടെ യായിരുന്നു അപകടം. തെക്കുനിന്നും വന്ന കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പൊലീസും ഫയർഫോഴ്സും ചേർന്ന് പൂർണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.