കുട്ടനാട് : മണ്ണുമായി വന്ന ലോറി റോഡിന്റെ തിട്ടയിടിഞ്ഞ് തോട്ടിലേക്ക് മറിഞ്ഞു.ലോറി ഡ്രൈവർ കാവാലം എഴുപതിൽചിറ വീട്ടിൽ കൊച്ചുമോൻ അത്ഭുതകരമായി രക്ഷപ്പെട്ടു.പുളിങ്കുന്ന് പഞ്ചായത്ത് 15ാം വാർഡിൽ സെന്റ് പയസ് ടെൻത് പള്ളിക്കു മുൻവശത്തുള്ള തോട്ടിലേക്കാണ് ഇന്നലെ വൈകിട്ട് മൂന്നോടെ ലോറി മറിഞ്ഞത്.
പുളിങ്കുന്ന് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽപെടുത്തി പ്രദേശത്ത് നടക്കുന്ന റോഡ് നിർമ്മാണത്തിന് മണ്ണുമായി എത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. പള്ളിക്കു മുൻവശത്തെ റോഡിൽ നിന്ന് സമീപത്തെ കലുങ്കിലേക്ക് കയറുന്നതിനിടെ റോഡിന്റെ തിട്ട ഇടിഞ്ഞ് ലോറി തോട്ടിലേക്ക് വീഴുകയായിരുന്നു.പുറം ബണ്ട് സംരക്ഷണവുമായി ബന്ധപ്പെട്ട് ജെ.സി.ബി ഉപയോഗിച്ച് തോട്ടിലെ കട്ടയെടുത്തതിനെതുടർന്ന് വലിയ ആഴമുണ്ടായിരുന്ന തോട്ടിൽ ലോറി പൂർണ്ണമായും മുങ്ങി.