ഹരിപ്പാട്: ശുചിത്വ മിഷന്റെ ഭാഗമായി ശേഖരിച്ച പ്ളാസ്റ്റിക് മാലിന്യങ്ങൾ സ്കൂൾ പരിസരത്ത് തള്ളിയതായി പരാതി. ആറാട്ടുപുഴ പഞ്ചായത്ത് 13ാം വാർഡിൽ മേയ് 12ന് നടത്തിയ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി റോഡുകളിൽ നിന്നും വീടുകളിൽ നിന്നും വോളണ്ടിയർമാർ ശേഖരിച്ച ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കവർ ഉൾപ്പെടെയുള്ള സാധനങ്ങളാണ് കളിക്കാട് സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂളിന്റെ പരിസരത്ത് തള്ളിയത്. 200-ൽ അധികം കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. ഇവിടെ ഇവ നിക്ഷേപിച്ചിട്ട് ഒരു മാസത്തിലേറെയായി.