gh

ഹരിപ്പാട്: ഉന്നതവിദ്യാഭ്യാസം നേരിടുന്ന ഇന്നത്തെ പ്രതിസന്ധിക്കു കാരണം വിദ്യാഭ്യാസ രംഗത്തെ ദീർഘവീക്ഷണക്കുറവുമൂലമാണെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി നടത്തിയ വിദ്യാഭ്യാസ അവാർഡ് പ്രതിഭാ പ്രണാമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പല എൻജി​നി​യറിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. വിദ്യാർത്ഥികൾക്ക് അങ്ങോട്ട് പണം നൽകി കോളേജിൽ അഡ്മിഷൻ എടുപ്പിക്കുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷനേതാവും സാന്ത്വനം പ്രസിഡന്റുമായ ജോൺ തോമസ് അദ്ധ്യക്ഷനായി. ഗാനരചയിതാവ് രാജീവ് ആലുങ്കൽ മുഖ്യപ്രഭാഷണം നടത്തി. ഓർത്തഡോക്‌സ് സഭാ മാവേലിക്കര ഭദ്രാസനാധിപൻ അലക്‌സിയോസ് മാർ യൗസേബിയോസ് തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തി. എൻ.ടി.പി.സി എ.ജി.എം. വി.വി. കുര്യൻ പ്രതിഭകൾക്കുള്ള ആദരവ് സമർപ്പണം നടത്തി. സാന്ത്വനത്തിന്റെ വിദ്യാഭ്യാസ സഹായ വിതരണവും നടത്തി. ചേപ്പാട് പഞ്ചായത്ത് പ്രസിഡന്റ് രാധ രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് കെ.രഘു, പ്രൊഫ.ആർ.അജിത്ത്, പഞ്ചായത്ത് മെമ്പറുമാരായ എം.കെ.ശ്രീനിവാസൻ, വിജയലക്ഷ്മി, വിജയമ്മ, കെ.വിശ്വപ്രസാദ്, രഘു കളത്തിൽ, ജി.സനാജി, ജി.ഹരികുമാർ, ഇന്ദിരാമ്മ പുന്നൂർ, എസ്.ജയചന്ദ്രൻ, കെ.ജി.സജീവ് എന്നിവർ സംസാരിച്ചു.