ആലപ്പുഴ: മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ കണിച്ചുകുളങ്ങര പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് എ-സി കനാലിൽ നിന്നു ശേഖരിക്കുന്ന മണൽ കരാർ കമ്പനി സ്വകാര്യവ്യക്തികൾക്ക് രാത്രികാലങ്ങളിൽ മറിച്ചുകൊടുക്കുന്നതായി പരാതി. സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് അധികൃതരുടെയും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് ഇത് ചെയ്യുന്നതെന്ന് ബി.ജെ.പി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി.വിനോദ് കുമാർ, സംസ്ഥാന സമിതി അംഗം ആർ. ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.