തുറവൂർ: വൈദ്യുതി നിരക്ക് കുത്തനെ വർദ്ധിപ്പിച്ചതിനെതിരെ അരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുത്തിയതോട് കെ.എസ്.ഇ .ബി.ഓഫീസിലേക്ക് മാർച്ച് നടത്തി. കെ.പി.സി.സി.അംഗം ടി..ജി.പത്മനാഭൻ നായർ ഉദ്ഘാടനം ചെയ്തു. അരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിലീപ് കണ്ണാടൻ അദ്ധ്യക്ഷനായി.ഡി.സി.സി.ജനറൽ സെക്രട്ടറിമാരായ കെ.ഉമേശൻ, തുറവൂർ ദേവരാജൻ എന്നിവർ പ്രസംഗിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ കെ.ആർ.രാജു, പി.പി.മധു, കെ.ജി.കുഞ്ഞിക്കുട്ടൻ, കെ.അജിത്ത് കുമാർ, കെ.വി.സോളമൻ, അസീസ് പായിക്കാട്, എം.എസ്.സന്തോഷ്, വി.എ.ഷെരീഫ്, എസ്.ചന്ദ്രമോഹനൻ എന്നിവർ നേതൃത്വം നൽകി.
ചിത്രം. വൈദ്യുതി ചാർജ് വർദ്ധനയ്ക്കെതിരെ കോൺഗ്രസ് പ്രവർത്തകർ കുത്തിയതോട് കെ.എസ്.ഇ.ബി.ഓഫീസിിലേക്ക് നടത്തിയ മാർച്ച് ടി.ജി പത്മനാഭൻ നായർ ഉദ്ഘാ ടനം ചെയ്യുന്നു.