റാന്നി: എസ്.എൻ.ഡി.പി യോഗം മുൻ ഡയറക്ടർ ബോർഡംഗവും എസ്.എൻ.ട്രസ്റ്റ് മുൻ അംഗവുമായ വൃന്ദാവനം മുക്കുഴി മാങ്കൽ വീട്ടിൽ പരേതനായ എം.എം പദ്മനാഭന്റെ മകൻ അഡ്വ. പി. പ്രദീപ് ( പ്രദീപ് മാങ്കൽ-57) നിര്യാതനായി. സംസ്‌കാരം പിന്നീട്. എസ്. എൻ.ഡി.പി യോഗം തിരുവല്ല യൂണിയൻ കമ്മിറ്റിയംഗം, യൂത്ത് മൂവ്‌മെന്റ് തിരുവല്ല യൂണിയൻ പ്രസിഡന്റ്, കോൺഗ്രസ് എഴുമറ്റൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ജൂലി. മകൾ: സാന്ദ്ര പ്രദീപ്