h

ഹരിപ്പാട് : ആറാട്ടുപുഴ തീരത്ത് ഇന്നലെ വൈകിട്ട് നാലോടെ തുടങ്ങിയ കടലേറ്റം ആറരയോടെ ശക്തമായി. വലിയഴീക്കൽ, തറയിൽക്കടവ്, പെരുമ്പളളി രാമഞ്ചേരി, നല്ലാണിക്കൽ, കളളിക്കാട്, ബസ് സ്റ്റാന്റിന് തെക്കുഭാഗം, എം.ഇ.എസ്. ജങ്ഷൻ, എ.സി.പളളി, കാർത്തിക ജംഗ്ഷൻ എന്നീ ഭാഗങ്ങളിലാണ് കടലേറ്റം ശക്തമായത്. തീരദേശപാതയും കവിഞ്ഞ് കടൽ വെളളം വീടുകളിലേക്ക് ഒഴുകിയെത്തി. രാത്രി വൈകിയും കടലേറ്റം തുടരുകയാണ്.തീരദേശ പാതയുടെ വശങ്ങളിൽ വെള്ളം കെട്ടിക്കിടക്കുകയാണ്.