കായംകുളം : ദേവികുളങ്ങര ഗ്രാമ പഞ്ചായത്ത് 12-ാം വാർഡ് മെമ്പർ പുതുപ്പള്ളിതെക്ക് കുറ്റിശ്ശേരി തറയിൽ എസ്. രാജീവ് (62) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. കോൺഗ്രസ് പുതുപ്പള്ളി മണ്ഡലം സെക്രട്ടറി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നിർവാഹക സമിതി അംഗം, യു.ഡി.എഫ് പുതുപ്പള്ളി മണ്ഡലം കമ്മിറ്റി ചെയർമാൻ, ഓച്ചിറ ക്ഷേത്ര ഭരണസമിതി കാര്യനിർവഹണ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ :സുധ. മക്കൾ : രാഖി, രാഹുൽ (ഗൾഫ്).