ആലപ്പുഴ:ആർദ്റം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് 1000 തസ്തികകൾ പ്രഖ്യാപിച്ചപ്പോൾ ഫാർമസിസ്റ്റുകളെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് കേരള ഗവ.ഫാർമസിസ്റ്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഡി.എം.ഒ ഓഫീസിലേയ്ക്ക് മാർച്ച് നടത്തി.തുടർന്ന് നടന്ന പ്രതിഷേധ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സാജു കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ.ആർ.അർച്ചന,ജില്ലാ സെക്രട്ടറി പി.സജീവ് ട്രഷറർ സ്മിതാ ദാസ്,ബി.സാബു എന്നിവർ സംസാരിച്ചു.
ആർദ്രം പദ്ധതിയിൽ നിന്ന് ഫാർമസിസ്റ്റുകളെ ഒഴിവാക്കിയതിൽ ആലപ്പുഴ ജില്ല ഫാർമസിസ്റ്റ് റാങ്ക്ഹോൾഡേഴ്സ് അസോസിയേഷൻ യോഗം പ്രതിഷേധിച്ചു.കോ-ഓർഡിനേറ്റർമാരായ എസ്.ധന്യ,ഷാഹിന,എസ്.ഷെഫീക്,മേരി വില്യംസ് എന്നിവർ സംസാരിച്ചു.